WHAT ARE HIM,HER AND IT ?
KNOW ABOUT HIM,HER AND IT, THROUGH EXAMPLES എന്താണ് him,her,it എന്നിവ ? ഇവയെല്ലാം singular രൂപത്തിലുള്ള സർവ്വനാമരൂപങ്ങളാണ്.ഓരോന്നായി എളുപ്പത്തിൽ പഠിക്കാം. Him എന്ന പദം He എന്ന സർവ്വനാമത്തിൻ്റെ objective pronoun രൂപമാണ്.എന്നുപറഞ്ഞാൽ he കർത്താവിൻ്റെ സ്ഥാനത്തും him കർമ്മത്തിൻ്റെ സ്ഥാനത്തും ആയിരിക്കും സാധാരണയായി ഉണ്ടാവുക. Him എന്ന പദത്തിന് അവനെ,അവന് ,അവനോട് എന്നിങ്ങനെ മൂന്ന് അർത്ഥങ്ങളുണ്ട് .അടിവരയിട്ട വാക്കുകളും അവയുടെ സ്ഥാനവും പ്രത്യേകം ശ്രദ്ധിക്കുമല്ലോ. I saw him .ഞാൻ അവനെ കണ്ടു. You gave him. താങ്കൾ അവന് കൊടുത്തു. She told him .അവൾ അവനോട് പറഞ്ഞു. ഇനി നമുക്ക് her എന്ന പദം നോക്കാം.ഇതിന് അവളുടെ ,അവളെ,അവൾക്ക്,അവളോട് എന്നിങ്ങനെ നാല് അർത്ഥങ്ങളുണ്ട്. This is her question.ഇതാണ് അവളുടെ ചോദ്യം. My mother met her .എൻ്റെ അമ്മ അവളെ കണ്ടുമുട്ടി. We...