SPEAK EASILY അരുത് എന്ന് പറയൂ,  ഹായ് എത്ര എളുപ്പമാണത് ?

                          LEARN SPOKEN ENGLISH THROUGH MALAYALAM


ഒന്നാം ഭാഗത്തിൽ തന്നിരിക്കുന്ന റിവിഷൻ വർക്ക് ചെയ്തുകൊണ്ട് വളരെ interesting ആയ ഇന്നത്തെ പഠനം തുടങ്ങാം.ഓരോന്നും എങ്ങനെ പറയാം ? 

1 വളർത്തു -grow
2 പരിചരിക്കു -nurse
3 വറക്കു -fry
4 മുക്കു -dip
5 മറന്നുകളയു -forget
6 സ്വപ്നം കാണു-dream 
7 വരക്കു -draw
8 കൂട്ടു-add
9 സവാരിചെയ്യു-ride 
10 പറക്കു-fly 
11 തുടങ്ങു-start 
12 ചൂളമടിക്കു-whistle
13 പണം നൽകു-pay 
14 ശേഖരിക്കു -collect
15 ചവക്കു-chew

മലയാളത്തിലേതുപോലെ പല പദങ്ങളെയും ഒന്നിലധികം വാക്കുകൾ കൊണ്ട് Englishലും പറയാം.ഉദാഹരണത്തിന് തുടങ്ങു എന്ന് മറ്റൊരാളോട് പറയാൻ START,BEGIN,COMMENCE,INITIATE എന്നൊക്കെ പല സന്ദർഭങ്ങളിൻ ഉപയോഗിക്കാൻ കഴിയും.തുടക്കത്തിൽ അത്യാവശ്യപദങ്ങൾ  മാത്രം മതിയാവും.
അതെ. താങ്കൾ ഇപ്പോൾ നൂറുകാര്യങ്ങളെങ്കിലും ഏറ്റവും ചെറുതായി ENGLISH ൽ നിങ്ങളുടെ സുഹൃത്തിനോട്, ചെയ്യാൻവേണ്ടി  ആവശ്യപ്പെടാൻ പഠിച്ചു. ഇതാണ് നമ്മുടെ ഇംഗ്ലീഷ് കോണിയുടെ ഏറ്റവും ആദ്യത്തെ പടി. 

 നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിനെ അനുസരണ പഠിപ്പിക്കണമെന്നുകരുതുന്നുണ്ടെങ്കിൽ 
നിങ്ങൾക്ക്  ഇങ്ങനെയെല്ലാം പറയും 
SIT DOWN-ഇരിക്കൂ 
SHUT UP-വായടക്കു 
EAT-തിന്നു                                               (കുട്ടി ചെയ്യാൻവേണ്ടി നിങ്ങൾ 
DRINK-കുടിക്കു                                      പറയുന്നു,നിർദ്ദേശിക്കുന്നു,കൽപ്പിക്കുന്നു )
STAND UP-എഴുനേൽക്കു 
LISTEN-കേൾക്കു 
LOOK-നോക്കു 
OBEY-അനുസരിക്കു 
SPEAK-സംസാരിക്കു,മിണ്ടു 
SLEEP-ഉറങ്ങു
                               അപേക്ഷിക്കാം ,താഴ്‌മയോടെ പറയാം 
ഇതെ കാര്യങ്ങൾ നിങ്ങൾക്ക് കെഞ്ചിപറയാം,കേണപേക്ഷിക്കാം.അതിനാണ് PLEASE എന്ന അതിമനോഹരപദം ഉപയോഗിക്കേണ്ടത്.
SIT DOWN,PLEASE. 
EAT,PLEASE.                                                 ( കുട്ടി ചെയ്യാൻവേണ്ടി നിങ്ങൾ 
DRINK,PLEASE.                                           അപേക്ഷിക്കുന്നു,അഥവാ കെഞ്ചുന്നു)
STAND UP,PLEASE                                          
LISTEN,PLEASE
LOOK,PLEASE
OBEY,PLEASE
SPEAK,PLEASE
SLEEP,PLEASE 
കുട്ടിയോടെന്നല്ല,ആരോടായാലും മര്യാദയോടെ ഒരു കാര്യം ചെയ്യാൻ  പറയുമ്പോൾ പ്ലീസ് PLEASE ചേർത്ത് പറയണം.COME PLEASE എന്നോ PLEASE COME എന്നോ പറയാവുന്നതാണ്.
ശരി.ഇത്രതന്നെ പ്രധാനപ്പെട്ടതാണ് ചെയ്യണ്ട,ചെയ്യരുത്,അരുത് എന്നൊക്കെ പറയാൻ പഠിക്കുക എന്നത് .വളരെ എളുപ്പമാണത്.പറഞ്ഞുനോക്കു.
വരു -------come                                      വരരുത് ----------Don't come (ടോൺകം) 
തരു-------give                                         തരരുത് ----------Don't give (ടോൺഗിവ് ) 
കഴിക്കു ---- eat                                   കഴിക്കരുത് -----Don't eat (ടോൺഈറ്റ് ) 

 ഒരാളോട് ഒരു കാര്യം ചെയ്യരുത് എന്ന് പറയാൻ DON'T (ടോൺ )എന്ന് അരുതാത്ത കാര്യത്തിൻ്റെ  മുമ്പേ ചേർത്താൽ മതി.പ്രത്യേകം ശ്രദ്ധിക്കണം:മലയാളഭാഷയിൽ അരുത് എന്ന പദം അരുതാത്ത പദത്തിൻ്റെ അവസാനമാണ് ചേർക്കുക.
ഒരു ഉദാഹരണം കൂടി ശ്രദ്ധിച്ചു നോക്കുക:എടുക്കരുത് --- Don't take

ഇനി നമുക്ക് കുറെയധികം കാര്യങ്ങൾ  അരുത് അഥവാ വേണ്ട  എന്ന് പറയാൻ പഠിക്കാം.ഇതിൽ നിത്യവും ഉപയോഗിക്കാവുന്ന കുറച്ചുകൂടി കാര്യങ്ങൾ ചേർത്തിരിക്കുന്നു.പറഞ്ഞുപഠിക്കുക:
1 Don't quarrel-കലഹിക്കരുത് 
2 Don't cheat-ചതിക്കരുത് 
3 Don't spread-പരത്തരുത് 
4 Don't think-ചിന്തിക്കരുത് 
5 Don't bother-വിഷമിക്കരുത് 
6 Don't question-ചോദ്യമരുത് 
7 Don't answer-ഉത്തരമരുത് 
8 Don't read-വായിക്കരുത് 
9 Don't talk-മിണ്ടരുത് 
10 Don't push-തള്ളരുത് 
11 Don't pull-വലിക്കരുത് 
12 Don't ring-വിളിക്കരുത് 
13 Don't oppose-എതിർക്കരുത് 
14 Don't borrow-കടം വാങ്ങരുത് 
15 Don't lend-കടം കൊടുക്കരുത് 
16 Don't move-അനങ്ങരുത്   
17 Don't lick-നക്കരുത് 
18 Don't say-പറയരുത് 
19 Don't laugh-ചിരിക്കരുത് 
20 Don't cry-കരയരുത് 
21 Don't shout-അലറരുത് 
22 Don't shut-അടക്കരുത് 
23 Don't smile-പുഞ്ചിരിയരുത് 
24 Don't rub-ഉരസരുത് 
25 Don't inform-അറിയിക്കരുത്
ദാ,നോക്കു,125 ഓളം കാര്യങ്ങൾ നിങ്ങൾക്ക് ഇപ്പോൾ മറ്റുള്ളവരോട് ചെയ്യാൻവേണ്ടി പറയാനാവും,നിർദ്ദേശിക്കാനാവും !!!
അതുപോലെതന്നെ അത്രയും കാര്യങ്ങൾ ചെയ്യരുത് എന്നും പറയാനാവും  !!!
നിങ്ങൾ ധൈര്യമായി സുഹൃത്തുക്കളോട്,മക്കളോട്,ഭാര്യമാരോട്,ഭർത്താക്കന്മാരോട് സംസാരിച്ചു നോക്കു.ഇടക്കൊക്കെ പ്ലീസ് ചേർത്തു പറയു.ഒരു സാന്തോഷവുമാവും അവർക്ക്.
ഇനി പഠിച്ചത് ഒന്ന് പരീക്ഷിക്കാം WORKSHEET
ഭാഗത്തിന് ചേർന്ന പദമേതെന്ന് B ഭാഗത്തുനിന്ന് കണ്ടെത്തിപ്പറയു


       A                                                                               B

Don't say                                    ശേഖരിക്കു 

Don't laugh                                അലറരുത് 

Don't cry                                    പറയരുത്

Don't shout                               പാകം ചെയ്യു


Look,please                                തിളപ്പിക്കു

Obey,please                                ചൂടാക്കു 


Speak,please                             അനുസരിക്കണേ

Sleep,please                             പണം നൽകു


Boil                                          സംസാരിക്കണേ

Cook                                            കരയരുത് 


Heat                                        കുടിക്കണേ  


Cool                                
പാകം ചെയ്യൂ


Eat,please                               നോക്കണേ

Drink,please                            ചിരിക്കരുത്

Stand up,please                                          തണുപ്പിക്കു

Listen,please                                                    കേൾക്കണേ 

Buy                                          വിൽക്കു 

Sell                                                             വാങ്ങു 


Pay                                           
ഉറങ്ങണേ 


Store                                       
എഴുതണേ  


THANK YOU VERY MUCH

Comments

Popular posts from this blog

COMMON PHRASAL VERBS IN ENGLISH WITH MALAYALAM MEANINGS ( SSLC SPECIAL )

WHAT ARE THEM AND US?