WHAT ARE HIM,HER AND IT ?

 

KNOW ABOUT HIM,HER AND IT, THROUGH EXAMPLES

   എന്താണ് him,her,it എന്നിവ ?


ഇവയെല്ലാം singular രൂപത്തിലുള്ള സർവ്വനാമരൂപങ്ങളാണ്.ഓരോന്നായി എളുപ്പത്തിൽ പഠിക്കാം.

Him എന്ന പദം He എന്ന സർവ്വനാമത്തിൻ്റെ objective pronoun രൂപമാണ്.എന്നുപറഞ്ഞാൽ he കർത്താവിൻ്റെ സ്ഥാനത്തും him കർമ്മത്തിൻ്റെ  സ്ഥാനത്തും ആയിരിക്കും സാധാരണയായി ഉണ്ടാവുക.Him എന്ന പദത്തിന് അവനെ,അവന് ,അവനോട്  എന്നിങ്ങനെ മൂന്ന് അർത്ഥങ്ങളുണ്ട് .അടിവരയിട്ട വാക്കുകളും അവയുടെ സ്ഥാനവും പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
I saw him.ഞാൻ അവനെ കണ്ടു.
You gave him.താങ്കൾ അവന് കൊടുത്തു.
She told him.അവൾ അവനോട് പറഞ്ഞു.

ഇനി നമുക്ക് her  എന്ന പദം നോക്കാം.ഇതിന് അവളുടെ ,അവളെ,അവൾക്ക്,അവളോട് എന്നിങ്ങനെ
നാല് അർത്ഥങ്ങളുണ്ട്.
This is her question.ഇതാണ് അവളുടെ ചോദ്യം.
My mother met her.എൻ്റെ അമ്മ അവളെ കണ്ടുമുട്ടി.
We paid her enough money.ഞങ്ങൾ അവൾക്ക് മതിയാവോളം പണം നൽകി.
 They commanded her to quit.അവർ അവളോട് വിട്ടുപോകാൻ പറഞ്ഞു.


അടുത്തതായി  it നെക്കുറിച്ചു പഠിക്കാം.ഇത് സാധാരണയായി വസ്തുക്കൾക്കും ജീവികൾക്കും  പകരം നിൽക്കുന്ന സർവ്വനാമമാണ്.It എന്ന പദം subject  ആയും object ആയും നിൽക്കും എന്നതാണ് അതിൻ്റെ സവിശേഷത.അത്/ഇത് എന്നീ അർത്ഥങ്ങൾ  subject  ആയി നിൽകുമ്പോൾ അതിന് കൊടുക്കാം.Object ആയി വരുമ്പോൾ അതിനെ,അതിന്,അതിനോട്  എന്നീ അർഥങ്ങൾ നൽകാം.
1  It wagged its tail gratefully.അത് നന്ദിപൂർവ്വം വാലാട്ടി.
2 They touched it gently.അവർ അതിനെ പതുക്കെ തൊട്ടു.
3 I asked it.ഞാൻ അതിനോട് ചോദിച്ചു.
4 We gave it biscuits.ഞങ്ങൾ അതിന് ബിസ്‌ക്കറ്റുകൾ നൽകി.


ചിലപ്പോൾ ചില വാക്യങ്ങൾ തുടങ്ങാൻ it ഉപയോഗിക്കാറുണ്ട്.അപ്പോൾ it ന് പ്രത്യേക അർഥം നൽകേണ്ടതില്ല.(Introductory 'it' )
It is our duty to obey road rules.റോഡ് നിയമങ്ങൾ അനുസരിക്കേണ്ടത് നമ്മുടെ ചുമതലയാണ്.
It will be 7 o'clock then.അപ്പോൾ ഏഴുമണിയാകും.

WORKSHEET 

FILL IN THE BLANKS WITH WORDS CHOOSING FROM THE BRACKET.
1 Mary is a naughty girl. My sister fears ------.   ( she,her )
2 We saw a cobra in a side way. ------was creeping slowly into a bush.   (it,he)
3 My neighbour is a lady doctor.---- cares -----patients too much.   (he,she,her)
4 Mr.Freek is very old.----- sons wanted -----to take rest.     (he,him,his)
5 I play with my pet cat whenever I am free.I feed ---- cakes often.   (her,it)


THANK YOU FOR  LEARNING AND SHARING. 

Comments

Popular posts from this blog

COMMON PHRASAL VERBS IN ENGLISH WITH MALAYALAM MEANINGS ( SSLC SPECIAL )

WHAT ARE THEM AND US?