LEARN A LOVELY LANGUAGE LOVINGLY: part 1.Demands and commands
ENGLISHഎളുപ്പത്തിൽ പഠിക്കാം🌟ARE YOU READY?
നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ ഇത്തിരി സമയം എൻ്റെ കൂടെ ചെലവഴിക്കു.താങ്കളാരുമാകട്ടെ,English അക്ഷരങ്ങൾ അൽപ്പമൊക്കെ കൂട്ടിവായിക്കാൻ കഴിയുമെങ്കിൽ ആത്മവിശ്വാസത്തോടെ ആ ഭാഷ കുറഞ്ഞ കാലം കൊണ്ട് സ്വന്തമാക്കാൻ ഞാൻ സഹായിക്കും.ഈ ഒന്നാംഭാഗം വായിക്കുമ്പോൾത്തന്നെ നിങ്ങൾക്കത് ബോധ്യമാവും🌞എൻ്റെ സ്വന്തം വഴിയിലൂടെ 🌝നമ്മുടെ സ്വന്തം മലയാളത്തിലൂടെ !!തുടങ്ങാം
നമുക്ക് പറഞ്ഞു നോക്കാം;അതാണ് പ്രധാനം
1 സഹായിക്കു - help
2 ചിരിക്കു-laugh
3 പുഞ്ചിരിക്കു -smile
4 കരയു-cry
5 കേൾക്കു -listen
6 നോക്കു -look
7 കാണു -see
8 ശ്വസിക്കു -breathe
9 രുചിക്കു -taste
10 ചിന്തിക്കു -think
പറഞ്ഞുനോക്കു,അതെ ! നിങ്ങൾ മറ്റുള്ളവരോട് പറയാൻ / ആജ്ഞാപിക്കാൻ /നിർദ്ദേശിക്കാൻ പഠിച്ചു !
ലളിതമായ പത്തു കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് ആരോടും ആവശ്യപ്പെടാം , കൂസലില്ലാതെ.ആട്ടെ , ഒന്നുകൂടി പറയുക.വാക്കുകളുടെ ഉച്ചാരണം ആലോചിച്ചു ഒട്ടും പ്രയാസപ്പെടേണ്ട.മുന്നോട്ടുപോകുമ്പോൾ മാറുന്ന നിസ്സാരമായ ഒരു അസുഖമാണെന്ന് കരുതിയാൽ മതി.
ഇംഗ്ലീഷ് പഠനത്തിൻ്റെ അടിത്തറയാണ് നമ്മൾ ഇടുന്നത്. മറ്റു മനുഷ്യരോട് നമ്മൾക്ക് എന്തെങ്കിലും പറയാൻ കഴിയണം.അങ്ങനെ പറയാൻ കഴിയുന്ന ഏറ്റവും ചെറുതും പ്രധാനപ്പെട്ടതും എളുപ്പമുള്ളതും ആയ 100 വാക്കുകളുടെ ഒരു പട്ടികയാണ് ഇനി നിങ്ങൾ പഠിക്കുക.അർത്ഥമറിഞ്ഞുതന്നെ ഉറക്കെ പറയണം. ഓർമ്മയിൽ വെക്കാൻ എളുപ്പത്തിനായി ഈ വാക്കുകളെ നമുക്ക് പല വിഭാഗത്തിൽപ്പെടുത്തി എഴുതിനോക്കാം,പറഞ്ഞുനോക്കാം.
1 FOOD🍔🍕🎂Ok, ഭക്ഷണം എന്തുതന്നെയാവട്ടെ,നിങ്ങൾക്ക് മറ്റൊരാളോട് തിന്നു ,കുടിക്കു, എന്നൊക്കെ പറയേണ്ടത് നിത്യജീവിതത്തിൽ അത്യാവശ്യമാണല്ലോ.അപ്പോൾ താഴെ നൽകിയ English വാക്കുകളിൽ തുടങ്ങാം .
eat-തിന്നു
drink-കുടിക്കു
chew-ചവക്കു
gulp-വിഴുങ്ങു
spit-തുപ്പു
wash-കഴുകു
boil-തിളപ്പിക്കു
cook-പാകം ചെയ്യു
heat-ചൂടാക്കു
cool-തണുപ്പിക്കു
give-നൽകു
take-എടുക്കു
remove-നീക്കു,എടുത്തുമാറ്റു
finish-തീർക്കു,അവസാനിപ്പിക്കു
purchase-വാങ്ങു
2 DRESS 👪👫👕ശരി ,ഇനി വസ്ത്രവുമായി ബന്ധപ്പെട്ട അവശ്യം അറിയേണ്ടുന്ന പദങ്ങൾ നമുക്ക് പറഞ്ഞുതുടങ്ങാം.
wear-ധരിക്കു
stitch-തുന്നു,തൈക്കു
buy-വാങ്ങു
sell-വിൽക്കു
pay-പണം നൽകു
store-ശേഖരിക്കു
change-മാറ്റു
dry-ഉണക്കു
wet-നനക്കു
hang-തൂക്കു
throw-എറിയു
fold-മടക്കു
keep-സൂക്ഷിക്കു
give-കൊടുക്കു
3 SPORTS🏆🎾🏃കളിയേതുമാകട്ടെ,താഴെ കൊടുത്തിരിക്കുന്ന അത്യാവശ്യപദങ്ങൾ അർത്ഥമറിഞ്ഞുപഠിക്കാം.
run-ഓടു
jump-ചാടു
bat-അടിക്കു
kick-തൊഴിക്കു,തട്ടു
stop-നിർത്തു
start-തുടങ്ങു
whistle-ചൂളമടിക്കു
sit-ഇരിക്കു
stand-നിൽക്കു
move-നീങ്ങു,മാറു
win-ജയിക്കു
relax-ആശ്വസിക്കു
catch-പിടിക്കു
play-കളിക്കു
encourage-പ്രോത്സാഹിപ്പിക്കു
4 TRAVEL🚌🚑🚕യാത്ര ചെയ്യുമ്പോൾ കൂടെയുള്ളവരോടോ,അന്യന്മാരോടോ എന്തെങ്കിലും നിർദ്ദേശിക്കുവാൻ ഈ വാക്കുകൾ തന്നെ വേണം.
begin-ആരംഭിക്കു
call-വിളിക്കു
open-തുറക്കു
close-അടക്കു
watch-ശ്രദ്ധിക്കു
hear-കേൾക്കു
go-പോകു
come-വരു
ride-സവാരിചെയ്യു
fly-പറക്കു
enter-പ്രവേശിക്കു
leave-ഒഴിവാകു,പോകു
stay-താമസിക്കു,തങ്ങു
carry-കൊണ്ടുനടക്കു,കയ്യിൽവെക്കു
visit-സന്ദർശിക്കു
5 SCHOOL🏫㉆🎭🎈സ്കൂൾ ആയാലും കോളേജ് ആയാലും ഇനി നമ്മൾ പറയുന്ന വാക്കുകൾ പ്രധാനമാണ്.
read- വായിക്കു
write-എഴുതു
draw-വരക്കു
add-കൂട്ടു
subtract-കിഴിക്കു
divide-ഹരിക്കു
multiply-ഗുണിക്കു
queue-വരിനിൽക്കു
pray-പ്രാർത്ഥിക്കു
calculate-കണക്കുക്കൂട്ടു
think-ചിന്തിക്കു
learn-പഠിക്കു
study-പഠിക്കു
remember-ഓർമ്മിക്കു
forget-മറന്നുകളയു
dream-സ്വപ്നം കാണു
dance-നൃത്തമാടു
sing-പാടു
act-അഭിനയിക്കൂ
6 COOKING🍞🍤🍲അടുക്കളയിൽ ഇത്തരം വാക്കുകളില്ലാഞ്ഞാൽ ഒരു പരിപ്പും വേവില്ല !
melt-ഉരുക്കു
cut -മുറിക്കു
mix -ചേർക്കു
stir-ഇളക്കു
bake-വേവിക്കു
smell-മണപ്പിക്കു
chop-മുറിക്കു
dry-വറ്റിക്കു
fry-വറക്കു
dip-മുക്കു
boil-തിളപ്പിക്കു
grease -എണ്ണ ചേർക്കു
crush -പരത്തു
7 FARMING🌱🌻🍈കൃഷിയുമായി ബന്ധപ്പെട്ട പ്രധാന പദങ്ങളാണിവ.ഇവ അറിഞ്ഞു പഠിച്ചാൽ ഒരു കർഷകനോട് പലതും ആവശ്യപ്പെടാം .
sow-വിതക്കു
reap-കൊയ്യു
grow-വളർത്തു
nurse-പരിചരിക്കു
weed-കളപറിക്കു
hoe-കിളക്കു
crop-കൊയ്യു
dig-കുഴിക്കു
bury-കുഴിച്ചിടു
plant-നടു
work-പണിയെടുക്കൂ
do-ചെയ്യു
plough-ഉഴുകു
feed-തീറ്റിക്കു
rest-വിശ്രമിക്കു
നൂറിലധികം വരുന്ന ഈ അതിലളിതവും അത്യാവശ്യവുമായ വാക്കുകളെ ക്രിയകൾ അഥവാ പ്രവൃത്തികൾ എന്നാണ് പറയുക.ഇവ അർത്ഥമറിഞ്ഞു പഠിച്ചാൽ ഇംഗ്ലീഷ് ഭാഷാപഠനത്തിന് താങ്കൾ ഹരിശ്രീ കുറിച്ചുവെന്ന് നിസ്സംശയം പറയാം.ഇനി ആത്മവിശ്വാസത്തോടെ രണ്ടാം അദ്ധ്യായത്തിലേക്കു കടക്കാം.BE HAPPY.✌
REVISION
താഴേ പറയുന്നവ ഇംഗ്ലീഷിൽ പറഞ്ഞുനോക്കൂ
1 വളർത്തു
2 പരിചരിക്കു
3 വറക്കു
4 മുക്കു
5 മറന്നുകളയു
6 സ്വപ്നം കാണു
7 വരക്കു
8 കൂട്ടു
9 സവാരിചെയ്യു
10 പറക്കു
11 തുടങ്ങു
12 ചൂളമടിക്കു
13 പണം നൽകു
14 ശേഖരിക്കു
15 ചവക്കു
Comments
Post a Comment