LEARN A LOVELY LANGUAGE LOVINGLY: part 3.DO AND DON'T(WHEN AND WHERE)

          അസ്ഥിവാരമിടാം: എപ്പോൾ,എവിടെ  

         അനായാസം ENGLISH സംസാരിക്കാൻ തുടങ്ങൂ .അതും, മലയാളത്തിൽ ! 
  ( LEARN A LOVELY LANGUAGE LOVINGLY ഒന്നും രണ്ടും ഭാഗങ്ങൾ ആദ്യം  പഠിക്കുക) 
 
നമ്മൾക്കിപ്പോൾ നൂറിലധികം കാര്യങ്ങൾ ഒട്ടും വിശദാംശങ്ങളില്ലാതെ ഒരാളോട് നിർദ്ദേശിക്കാനാവും ; അതേപോലെത്തന്നെ അത്രയും കാര്യങ്ങൾ ചെയ്യരുതെന്ന് പറയാനുമാവും.മറന്നില്ലല്ലോ ? ഒന്ന് മടങ്ങാം.
1 സഹായിക്കു - help
2 ചിരിക്കു-laugh
3 പുഞ്ചിരിക്കു -smile        ചെയ്യാൻ പറയുന്നു. 
4 കരയു-cry
5 കേൾക്കു -listen

ഇവ കൂടി പറഞ്ഞുനോക്കുക 
1 Don't quarrel-കലഹിക്കരുത് 
2 Don't cheat-ചതിക്കരുത് 
3 Don't spread-പരത്തരുത്               ചെയ്യരുതെന്ന് പറയുന്നു.
4 Don't think-ചിന്തിക്കരുത് 
5 Don't bother-വിഷമിക്കരുത്
ഈ രണ്ടു വിഭാഗത്തിലും please എന്ന് ചേർത്താൽ ദയവായി എന്ന ഒരു അപേക്ഷയുടെ അർത്ഥം കൂടി അവയോട് ചേരും. 
ഇനി നമ്മൾ ഇവയുടെ കൂടെ എളുപ്പത്തിൽ ഓർക്കാൻ കഴിയുന്ന ചില ENGLISH വാക്കുകൾ ചേർക്കുകയാണ്.അവയൊന്നു പരിചയപ്പെടാം.ഇവയുടെ അർത്ഥങ്ങൾ 
എളുപ്പത്തിൽ ഓർത്തുവെക്കാനാകും.

                   HERE-ഇവിടെ 
                 THERE-അവിടെ 
     THIS-ഇത് 
        THAT-അത് 
                   NEXT-അടുത്തത് 
                DOWN-താഴോട്ട് 
                  ABOVE-മുകളിൽ 
      THESE-ഇവ 
        THOSE-അവ 
             LATER-.പിന്നീട് 
          NOW-ഇപ്പോൾ 
            RIGHT-വലത്തു 
         LEFT-ഇടത്തു 
            FRONT-മുമ്പിൽ 
            BACK-പിറകിൽ 
  TODAY-ഇന്ന് 
              TOMORROW-നാളെ 
             UP -മുകളിലോട്ട് 
ഇനി ഈ വാക്കുകളെ നേരത്തെ പഠിച്ച പല വാക്കുകൾക്ക് ശേഷം പറഞ്ഞുനോക്കൂ.
പ്രത്യേകം ശ്രദ്ധിക്കണം,ആദ്യം പറഞ്ഞുപഠിച്ചവക്ക് ശേഷം മാത്രം പറയുക.അപ്പോൾ നിങ്ങൾക്ക് കാണാവുന്ന രസകരമായ ഒരു കാര്യമുണ്ടാകും.നോക്കൂ

  





COME

DRINK                                                                                                                                                                          
HERE
THERE
THIS
THAT
THESE
THOSE
NOW
LATER
RIGHT
LEFT
TOMORROW
TODAY
FRONT
BACK
NEAR
          
വാക്കുകൾ ചേർത്ത് പറയുമ്പോൾ ശ്രദ്ധിക്കുക 
 മേലെ പറയുന്ന കാര്യങ്ങൾ നമ്മുടെ മലയാളത്തിൽ നാം പറയുന്നതും ENGLISH ൽ പറയുന്നതും സ്ഥാനക്രമം  വ്യത്യസ്‌തമാണ്.COME TODAY എന്നാണ് 'ഇന്ന് വരൂ' എന്നതിനർത്ഥം.നോക്കൂ വാക്കുകളുടെ സ്ഥാനവ്യത്യാസം. ഇംഗ്ലീഷിൽ ചെയ്യേണ്ടുന്ന കാര്യം ആദ്യം തന്നെ നിർബന്ധമായും പറയണം.പിന്നെയാണ് എപ്പോൾ എവിടെ എന്നൊക്കെ പറയുക.മലയാളത്തിൽ ചെയ്യേണ്ടുന്ന കാര്യം അവസാനമാണ് പറയുക.ഈ വ്യത്യാസം ഒരിക്കലും മറക്കരുത്.
come___ .വരൂ,drink __ കുടിക്കു
ഈ പദങ്ങളോട് മറുഭാഗത്തെ പദങ്ങൾ English ൽ പല രീതിയിൽ ചേർത്ത് പറയുന്നത് നോക്കുക.
COME
Come now-ഇപ്പോൾ വരൂ.
Come here-ഇവിടെ വരു.
Come down-താഴെ വരൂ.
Come later-പിന്നീട് വരു.
Come tomorrow-നാളെ വരു.
Don't come now-നാളെ വരരുത്.
Don't come near-അടുത്ത് വരരുത്.
Don't come early-നേരത്തെ വരരുത്.
come here,please.ദയവായി ഇവിടെ വരൂ.
come near,please-ദയവായി അടുത്ത് വരു.
Don't come today please-ദയവായി നാളെ വരരുത്.
Don't come down,please-ദയവായി താഴെ വരരുത്.
ഇങ്ങനെ ധാരാളം കൊച്ചു കൊച്ചു കാര്യങ്ങൾ നമുക്ക് പറഞ്ഞുപഠിക്കണം.നല്ല രസമാണത്.
 DRINK
Drink this-ഇത് കുടിക്കു.
Drink that-അത് കുടിക്കു.
Drink now-ഇപ്പോൾ കുടിക്കു.
Drink  later-പിന്നെ കുടിക്കു.
Drink early-നേരത്തെ കുടിക്കു.
Don't drink today-ഇന്ന് കുടിക്കരുത്.
Don't drink tomorrow-നാളെ കുടിക്കരുത്.
Don't drink this-ഇത് കുടിക്കരുത്.
Don't drink now-ഇപ്പോൾ കുടിക്കരുത്.
Drink this,please-ദയവായി ഇത് കുടിക്കു.
Drink that,please-ദയവായി അത് കുടുക്കു.
Drink now,please-ദയവായി ഇപ്പോൾ കുടിക്കു.
Drink  later,please-ദയവായി പിന്നെ കുടിക്കു.
Drink early.please-ദയവായി നേരത്തെ കുടിക്കു.

Don't drink today,please-ദയവായി ഇന്ന് കുടിക്കരുത്.
Don't drink tomorrow,please-ദയവായി നാളെ കുടിക്കരുത്.
Don't drink this,please-ദയവായി ഇത് കുടിക്കരുത്.
Don't drink now,please-ദയവായി ഇപ്പോൾ കുടിക്കരുത്.
നോക്കു,നമ്മൾക്കിപ്പോൾ അസംഖ്യം കാര്യങ്ങൾ ഈ രീതി തുടർന്നാൽ ഉണ്ടാക്കാനാവും.
ധൈര്യമായി മറ്റുള്ളവരോട് സംസാരിച്ചുതുടങ്ങാം,പ്രത്യേകിച്ച് നിങ്ങളുടെ സുഹൃത്തുക്കളോട്.OK ?
COME,DRINK,EAT തുടങ്ങിയ നൂറിലധികം പദങ്ങൾക്ക് ശേഷം മേലെ LIST ൽ കൊടുത്തിരിക്കുന്ന പദങ്ങൾ ചേർത്ത് പറഞ്ഞോളു.അപ്പോൾ ചിലതു തമ്മിൽ അർത്ഥം കൊണ്ട് ചേരില്ല.അത് സ്വാഭാവികം മാത്രം.ഉദാഹരണമായി LAUGH-ചിരിക്കു എന്ന പദത്തോട് this,that,front,left,എന്നിങ്ങനെയുള്ള പദങ്ങൾ വേണ്ടത്ര യോജിക്കില്ല എന്ന് പറയുമ്പോൾ തന്നെ നമുക്ക് മനസ്സിലാവും.യോജിക്കുന്നവ മാത്രം എടുത്ത് ഉപയോഗിച്ചാൽ മതി.ok.ധാരാളം കൊച്ചു വാക്യങ്ങൾ ഉണ്ടാക്കുക. സധൈര്യം മുന്നോട്ട്.
അഭ്യാസങ്ങൾ (exercises )
താഴെ കൊടുത്തിരിക്കുന്ന പദങ്ങൾക്കുശേഷം അവയോടു ചേരുന്ന പദങ്ങൾ മുകളിലെ പട്ടികയിൽനിന്ന് എടുത്ത് പറഞ്ഞുപഠിക്കുക.
ഉദാഹരണം : 1 EAT NOW.
                         2 EAT NOW,PLEASE.
                         3 DON'T EAT NOW.
                         4 DON'T EAT NOW,PLEASE.ഇനി താഴെയുള്ളവ ഓരോന്നും പല വാക്കുകൾ ചേർത്തും പറഞ്ഞുനോക്കുക.
eat-തിന്നു
drink-കുടിക്കു 
chew-ചവക്കു
gulp-വിഴുങ്ങു
spit-തുപ്പു 
wash-കഴുകു
boil-തിളപ്പിക്കു
cook-പാകം ചെയ്യു
heat-ചൂടാക്കു 
cool-തണുപ്പിക്കു 
give-നൽകു
take-എടുക്കു
remove-നീക്കു
finish-തീർക്കു
purchase-വാങ്ങു
IMPORTANT:ആദ്യ ഭാഗത്തിലെ നൂറിലധികം വരുന്ന അടിസ്ഥാനവാക്കുകൾ വെച്ച് മാത്രമേ നിങ്ങൾക്ക് മുന്നേറാനാവൂ.
നിർദ്ദേശങ്ങൾ അറിയിക്കുമല്ലോ.

Comments

Popular posts from this blog

COMMON PHRASAL VERBS IN ENGLISH WITH MALAYALAM MEANINGS ( SSLC SPECIAL )

WHAT ARE THEM AND US?